Sunday, 12 May 2013

വിവാദങ്ങളും നമ്മളും. . . 


ഇന്ത്യവിഷൻ നിർമാണവും നമ്മൾ മുസ്‌ലിം സമുദായം സൗജന്യവിതരണവും സംഹാരവും നടത്തി ഇപ്പോൾ കെട്ടടങ്ങിക്കൊണ്ടിരിക്കുന്ന  പർദ്ദ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചിലതൊക്കെ സ്വന്തം സമുദായവുമായി പങ്കുവയ്ക്കാൻ ശ്രമിക്കുകയാണ് ഇവിടെ.

സമുദായത്തിൽ തന്നെ മുസ്‌ലിം ആവുക എന്നത് തറവാട് വക സ്വകാര്യ സ്വത്തായി കരുതുന്നവർ ഇതുപോലുള്ളത് വായിച്ചതുകൊണ്ട് നേരം പോയത് മിച്ചം. ഇസ്ലാമിനെ ജീവിത മാർഗ്ഗമായി അറിഞ്ഞു തിരഞ്ഞെടുത്ത സഹോദരി സഹൊദരന്മാരോട്മാത്രം ചിലത്.

വിമർശിച്ചതിനെയോ പ്രതികരിച്ചതിനെയോ നിരുത്സാഹപ്പെടുത്താനല്ല ഇത്. 

ഏതു കാര്യത്തിലും അനുകരിക്കാനുള്ള ഉത്തമമാതൃകയ്ക്ക് വേണ്ടി നാം ആദ്യം അന്വേഷിക്കേണ്ടത് ദൈവിക ഗ്രന്ഥത്തിലും തിരുനബിയുടെ ചര്യയിലുമല്ലേ ? ഇവ രണ്ടും ആഴത്തിൽ അറിയാനും ജീവിതത്തിൽ പകർത്താനും വേണ്ടി ഞാനും നിങ്ങളും  എന്ത്  ചെയ്തു ? എത്ര സമയം മെനക്കെട്ടു ? വാക്കാലുള്ള ദുരാരോപണങ്ങളെയും വിശ്വാസി സമൂഹത്തിനു നേരെയുള്ള വിമർശനങ്ങളെയും എങ്ങിനെ കയ്കാര്യം ചെയാനാണ് ഖുർആൻ  പഠിപ്പിക്കുന്നത് ? തിരുനബി എങ്ങിനെ അവ നേരിട്ടു കാണിച്ചു തന്നു ? പകയും പ്രതികാരബുദ്ധിയും മൂത്ത് എന്തൊക്കെ നാം എഴുതി വിട്ടു,.. വിളിച്ചു പറഞ്ഞു, പ്രചരിപ്പിച്ചു ? നമ്മുടെ ഉള്ളിൽ  പതഞ്ഞു പൊങ്ങിയ പക തീർക്കുക എന്നതിലപ്പുറം എന്ത് അനന്തര ഫലമാണ് നമുക്ക് ലഭിച്ചത് ? 
 യുക്തിഭദ്രവും മാന്യവുമായ  പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉണ്ടായെങ്കിലും അവക്കൊന്നും അധികമാളെ കിട്ടാതെപോയതെന്തുകൊണ്ട് ?

 സ്വസമുദായതിന്നു നേരെ മക്കയിലെ ശത്രുക്കൾ  അഴിച്ചുവിട്ട ക്രൂരകൃത്യങ്ങളെക്കാൾ നമ്മുടെ നായകനായ മുഹമ്മദ്‌ നബി(സ)യെ  വ്യാകുലനാക്കിയത് അവർ പ്രബോധനത്തെ ചെവികൊള്ളാത്തതും തന്മൂലം അവർക്ക് വന്നുഭവിചേക്കാവുന്ന ദുഷ്ഫലങ്ങളുമായിരുന്നല്ലൊ. ഇവ്വിഷയകമായി ഖുർആൻ സൂക്തങ്ങൾ അവതരിപ്പിച്ചുകൊണ്ട് അല്ലാഹു അദേഹത്തെ ആശ്വസിപ്പിക്കുന്നുവരെയുണ്ട്. നമ്മൾ  അനുയായികളുടെ  സ്ഥിതി എന്താണ് ?

 പ്രവാസം മൂലം നമ്മുടെ സമുദായത്തിൽ വർദ്ധിച്ചുവന്ന ഒട്ടനവധി പ്രശ്നങ്ങളെക്കുറിച്ചും പ്രസ്തുത അവതാരിക വിവരിക്കുന്നുണ്ട്. പറയരുതാത്തത്പറഞ്ഞതിന്ന് അവരെ കണക്കിന് ശിക്ഷിച്ച നിലക്ക് പറയേണ്ടതുതന്നെയായി പറഞ്ഞതിനെ നമുക്കൊന്ന് ഗൗരവത്തിൽ പരിഗണിക്കാം : അവയിൽ ചിലത്:

 പിതാവിന്റെ സമ്പാദ്യത്തിൽ മതിമറന്ന് വളരുന്നവരിൽ പതിവായ അധ്വാനതോടുള്ള വിമുഖ ത, അച്ഛന്റെ സാനിധ്യമില്ലാതെ വളരുന്ന തലമുറയിലെ പ്രശ്നങ്ങൾ, ആഡംബരം, ആഭരണ ഭ്രമം, സ്ത്രീധനം, അന്ധവിശ്വാസം, സദാചാര ഭ്രംശം...  ഇതിനെക്കുറിച്ചൊക്കെ അവർ പറഞ്ഞതുതന്നെ ചിലരൊന്നും അറിഞ്ഞുകാണില്ല (http://www.facebook.com/photo.php?v=154151304758030

ഇനിയുള്ള ഊർജം നമുക്കൊക്കെ വളരെ നന്നായറിയുന്നതും നിരന്തരം അനുഭവിക്കുകയോ നേരിൽ കാണുകയോ ചെയുന്നതുമായ  ഈവക പ്രശ്നങ്ങളിൽ നിന്ന് സ്വന്തത്തെയും സമുദായത്തെയും സമൂഹത്തെയും ബൊധവൽകരിക്കാനും  മോചിപ്പിക്കാനുള്ള ജിഹാദിനായിരിക്കട്ടെ !

ഇസ്ലാമിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള തെറ്റിധാരണ കൾ അഴിച്ചു പണിയാൻ ആണുങ്ങളെക്കാൾ നല്ലത് സ്ത്രീകളായിരിക്കും. ആ ധർമം സ്വന്തം ജീവിതത്തിലൂടെയും, വാകിലൂടെയും പ്രവൃത്തിയിലൂടെയും അവർ തന്നെ ഏറ്റെടുത്താൽ തിരിയേണ്ടവർക്ക് തിരിഞ്ഞോളും. തിരി യേണ്ടാത്തവരെ തിരിയിപ്പിക്കേണ്ട കാര്യവും നമുക്കില്ല ('തിരിയുക' എന്നാൽ മനസ്സിലാകുക). പിന്നെ - കറുത്ത നിറമള്ള വസ്ത്രം ധരിക്കാൻ ഇസ്ലാം സ്ത്രീകളോടാവശ്യപ്പെടുന്നുണ്ടോ എന്നതൊരു ചോദ്യവുമാണ് !

Good and evil deeds are not equal. Repel evil with what is better; then you will see that one who was once your enemy has become your dearest friend http://tanzil.net/#trans/en.wahiduddin/41:34



Sa’eed bin Musayyeb says: Once the Prophet was sitting with his Companions, and one person used insulting words against Abu Bakr (may Allah be pleased with him), causing him pain. But Abu Bakr remained silent. The person again used bitter words against Abu Bakr, and still Abu Bakr did not respond. The third time when this ignorant person hurt Abu Bakr with his tongue, Abu Bakr tried answering back.

At this point the Prophet got up. Abu Bakr (may Allah be pleased with him) asked him, “Are you displeased with me, O Messenger of Allah?” The Prophet replied, “No, but (when you remained silent) an angel came down from the heaven responding to this man’s talk. But the moment you started replying to that man, the angel went away and the devil sat down. And I cannot sit where the devil is sitting.” Abu Dawood 041 4878 

ShareThis